ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയിൽ രാജ്യം നട്ടംതിരിയുന്നതിനിടെ പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ യജ്ഞത്തിന് നാളെ തുടക്കം. വൈകിട്ട് നാല് മണി മുതലാണ് കൊവിന്‍ പോർട്ടൽ വഴിയോ കേന്ദ്ര ആരോഗ്യ സേതു ആപ്പ് വഴിയോ പേര് വിവരങ്ങൾ രജിസ്റ്റര്‍ ചെയ്യാം.
പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് മെയ് മാസം ഒന്നാം തിയ്യതി മുതലാണ് വാക്സിൻ നൽകുക. അതേസമയം രാജ്യത്തെ ഓക്സിജന്‍ വിതരണം വിലയിരുത്താന്‍ നാളെയും വിവിധ മന്ത്രാലയങ്ങള്‍ യോഗം ചേരും. കഴിഞ്ഞ ആറ് ദിവസമായി പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തിന് മുകളിലായി നിൽക്കുന്ന സാഹചര്യത്തിലാണിത്.
ഇന്ത്യയിൽ പ്രതിദിന മരണ സംഖ്യ മൂവായിരത്തോട് അടുക്കുകയാണ്. കർണാടകത്തിൽ കൊവിഡ് കർഫ്യു നിലവിൽ വന്നിട്ടുണ്ട്. മെയ് 12 വരെ 14 ദിവസം കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.
content highlight: covid vaccination registration for those above 18 years to start tomorrow.