ഓമയ്ക്ക, കപ്ലങ്ങ എന്നീ പേരുകളിലും അറിയപ്പെടുന്ന പപ്പായ വിറ്റാമിനുകളും ധാതുക്കളും എൻസൈമുകളാലും സമ്പുഷ്ടമാണ്. പറമ്പുകളിൽ സുലഭമായി ലഭിക്കുന്ന പപ്പായ വെറും വയറ്റിൽ കഴിക്കുകയോ ജ്യൂസ് രൂപത്തിൽ കുടിക്കുകയോ ചെയ്യുന്നത് ദഹനനാളത്തിലെ വിഷവസ്തുക്കളെ ഇല്ലാതാക്കാൻ സഹായിക്കുന്നു.
വയറുവേദന, മലബന്ധം, ദഹനസംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്കും പരിഹാരമാണ്. വിറ്റാമിൻ എ, സി, ആന്റി ഓക്സിഡന്റ്‌സുകൾ എന്നിവയാൽ സമ്പന്നമായ പപ്പായ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മികച്ചതാണ്.
പോഷകങ്ങളായ ല്യൂട്ടിൻ, സിയാക്സാന്തിൻ, വിറ്റാമിൻ ഇ എന്നിവ പപ്പായയിൽ അടങ്ങിയിട്ടുള്ളതിനാൽ കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ള പപ്പായ ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന മികച്ച ഉപായം കൂടിയാണ്.
പപ്പായ കഴിക്കുന്നത് ശരീരത്തിലെ ശ്വേതരക്താണുക്കളുടെ എണ്ണം വർദ്ധിപ്പിക്കാൻ നല്ലതാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ചുളിവുകൾ അകറ്റി ചർമ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാനും പപ്പായ ശീലമാക്കാം.