ബംഗളൂരു: ബംഗളൂരുവിൽ ചികിത്സ കിട്ടാതെ മലയാളി വീട്ടമ്മ മരിച്ചതായി ആരോപണം. തൃശൂർ സ്വദേശി ശാന്ത ശ്രീധരനാണ് മരിച്ചത്. കൊവിഡ് ബാധിതരായ മക്കൾ മൂന്ന് ആശുപത്രികളിൽ കയറിയിറങ്ങിയെങ്കിലും വെന്റിലേറ്റർ കിടക്ക കിട്ടിയില്ല. മൂന്ന് ആശുപത്രികളിലും ചികിത്സ നിഷേധിച്ചെന്ന് ബന്ധുക്കൾ ആരോപിച്ചു.