earth-quake

ന്യൂഡൽഹി: അസമിലും മേഘാലയയിലും ഭൂചലനം. അസമിൽ റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജിയാണ് അറിയിച്ചത്. ആർക്കും പരിക്കില്ലെന്നാണ് സൂചന. ഇന്ന് രാവിലെ 7.51 ഓടെയായിരുന്നു അസമിൽ ആദ്യ ഭൂചലനം ഉണ്ടായത്.

7.55ന് രണ്ട് തുടർ ചലനങ്ങളുമുണ്ടായി. 4.3, 4.4 തീവ്രത രേഖപ്പെടുത്തിയ തുടർ ചലനങ്ങളാണ് ഉണ്ടായത്. തേസ്പൂരിൽ നിന്ന് 43 കിലോ മീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് ഭൂചലനമുണ്ടായെന്ന റിപ്പോർട്ടുകൾ ആരോഗ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ്മ സ്ഥിരീകരിച്ചു.

ഭൂചലനമുണ്ടായതോടെ ജനങ്ങൾ വീട്ടിൽ നിന്ന് പുറത്തേക്കോടി. കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അസമിൽ വൻ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഭൂചലനത്തിന്റെ പ്രകമ്പനം വടക്ക് കിഴക്കൻ മേഖലയിലെ സംസ്ഥാനങ്ങളിലും വടക്കൻ ബംഗാളിലുമുണ്ടായി.

Few early pictures of damage in Guwahati. pic.twitter.com/lTIGwBKIPV

— Himanta Biswa Sarma (@himantabiswa) April 28, 2021