covid-india

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിൽ ഞെരിഞ്ഞമർന്ന് ഇന്ത്യ. 24 മണിക്കൂറിനുള്ളിൽ മൂന്ന് ലക്ഷത്തി അറുപതിനായിരം പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. മരണം മൂവായിരം കടന്നു; കൃത്യമായി പറഞ്ഞാൽ 3293 പേർ. ലോകത്തിലെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർദ്ധനവാണ് ഇന്ത്യയിൽ രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്. ആകെ രോഗികളുടെ എണ്ണം 1.79 കോടിയായി. ഓക്‌സിജന്റെ അഭാവവും ഇന്ത്യൻ ആരോഗ്യമേഖലയെ മറ്റൊരു ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നുണ്ട്.

തുടർച്ചയായ ഏഴാം ദിവസമാണ് ഇന്ത്യയിൽ പ്രതിദിന രോഗികളുടെ വർദ്ധനവ് മൂന്ന് ലക്ഷത്തിന് മുകളിൽ രേഖപ്പെടുത്തുന്നത്. മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളത്. അതുകഴിഞ്ഞാൽ കേരളം, കർണാടക, ഉത്തർപ്രദേശ്, തമിഴ്നാട്. ഡൽഹി എന്നീ സംസ്ഥാനങ്ങളാണ്.

കേരളത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ കൊവിഡ് കേസ് റിപ്പോർട്ട് ചെയ‌്തത്. ഇന്നലെ രോഗികളുടെ എണ്ണം ആദ്യമായി മുപ്പതിനായിരം കടന്നു. കഴിഞ്ഞ രണ്ട് ആഴ്‌ചകളെ അപേക്ഷിച്ച് 255 ശതമാനം വർദ്ധനവാണ് രോഗികളുടെ എണ്ണത്തിൽ സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്.