പൈലറ്റ് വിനിത് മേനോനുംപാർവതിനമ്പ്യാരും ഒന്നിച്ച് ഫ്ളൈയിംഗ്
തുടങ്ങിയിട്ട് ഒരു വർഷം
T
എന്റെ ആഗ്രഹത്തിലെ ആളായതുകൊണ്ടാണ് വിനിതിനെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് ഒരു വർഷമായി എന്ന് തോന്നുന്നില്ല. ഞാൻ ഇപ്പോഴും പഴയ ഒാളത്തിൽ തന്നെയാണ്. കളിച്ചും ചിരിച്ചും പോവുന്നു.ഒരു വർഷമായതിന്റെ സന്തോഷം ഞങ്ങൾ രണ്ടുപേർക്കുമുണ്ട്.അടിപൊളിയാണ് ഞങ്ങൾ രണ്ടുപേരും.
A
മുൻപത്തെപ്പോലെയാണ് ഒാരോ ദിവസവും. മടി പിടിച്ചുകിടന്നില്ലേൽ ജിമ്മിൽ പോവും. വിനിതിന് ഫ്ളൈയിംഗ് ഇല്ലെങ്കിൽ പുറത്തുപോവും. 'പാർവതി നമ്പ്യാർ"എന്ന പേരിൽ യുട്യൂബ് ചാനൽ തുടങ്ങി. ചിലപ്പോൾ ഒരു വ്ളോഗിടും. ഒറ്റയ്ക്കാണെങ്കിൽ പാചക പരീക്ഷണം. അല്ലെങ്കിൽ നെറ്റ്ഫ്ളിക്സിലോ ആമസോണിലോ സിനിമ കാണും.കുറെ സിനിമകൾ കണ്ടു.
K
വിവാഹം ഇപ്പോൾ വേണ്ട എന്ന തീരുമാനത്തിൽ നിൽക്കുമ്പോഴാണ് വിനിത് ലൈഫിലേക്ക് ലാൻഡ് ചെയ്യുന്നത്. ഞാൻ പോലും അറിയാതെ സംഭവിച്ച കാര്യം. ദൈവം സഹായിച്ച് കണ്ടുമുട്ടൽ ഭംഗിയായി പോയി. ഏറെ ഇഷ്ടപ്പെട്ടശേഷമാണ് കല്യാണം കഴിച്ചത്. മാട്രിമോണിയൽ വഴിയാണ് ആലോചന. അമ്മ കണ്ടുപിടിച്ചുതന്ന പയ്യൻ.
E
പൈലറ്റിനെ കല്യാണം കഴിക്കുമെന്ന് പ്രതീക്ഷിച്ചില്ല. ഡോക്ടറോ, എൻജിനിയറോ... (തമാശ, തമാശ) ജെറ്റ് എയർവേഴ്സിലാണ് വിനിത്. കുറച്ച് ടോംബോയ്യായി കളിച്ചുചിരിച്ചു നടക്കുന്നതാണ് വിനിതിന് എന്നെ ഇഷ്ടപ്പെടാൻ കാരണം. മുടി കട്ട് ചെയ്യട്ടേ, കളർ ചെയ്യട്ടേ എന്ന് ചോദിച്ചാൽ എന്തു വേണേലും ചെയ്തോ, നീ മാറാതിരുന്നാൽ മതിയെന്ന് പറയും.
O
പട്ടാഭിരാമൻ കഴിഞ്ഞ് പോവുമ്പോൾ ലോക്ക് ഡൗൺ. വീട്ടിൽനിന്ന് എങ്ങോട്ടും പോവാൻ കഴിഞ്ഞില്ല. വിവാഹം കഴിഞ്ഞു ഒരുവർഷത്തിനുശേഷം അഭിനയിച്ച സിനിമയാണ് 'ഇൗയൽ". അജ്മൽ അമീർ, വിഷ്ണുഉണ്ണിക്കൃഷ്ണൻ,അനീഷ് ഗോപാൽ, മെറിൻ ഫിലിപ്പ് എന്നിവരാണ് താരങ്ങൾ.സംവിധായകൻ അസ്കർ അമീറിന്റെ ആദ്യ സിനിമ. ഇനിയും അഭിനയം തുടരും. ഒരുപാട് സിനിമയിൽ അഭിനയിക്കണം .ഒരുപാട് വേദികളിൽ നൃത്തം ചെയ്യണമെന്നാണ് ആഗ്രഹം.
F
ഭർത്താവ് പറത്തുന്ന വിമാനത്തിൽ യാത്രക്കാരിയായി ഭാര്യ എന്നത് അഭിമാനമാണ്. ലോക്ക് ഡൗൺ കാരണം ഒന്നും നടന്നില്ല. ഞാൻ ഇപ്പോൾ കൊച്ചിയിൽ. വിനിത് സൗത്ത് ആഫ്രിക്കയിലെ കേപ്ടൗണിൽ. രണ്ടുദിവസത്തിനകം അടുത്ത ഡെസ്റ്റിനേഷനിലേക്ക് ഫ്ളൈ ചെയ്യും.
F
ഞങ്ങൾ നല്ല ഫുഡീസാ. എന്നെ അത്യാവശ്യം നല്ല ഫുഡിയാക്കി വിനിത്. എല്ലാ ഭക്ഷണവും ഇഷ്ടമാണ്. നോൺവെജാണ് ഏറെ ഇഷ്ടം. വിനിതിന്റെ നാട് കൊച്ചി. ഒരുപാട് ഡെസ്റ്റിനേഷൻ ഞങ്ങൾ പ്ളാൻ ചെയ്തു. കൊവിഡിൽ മുങ്ങിയതിനാൽ ഒന്നും നടന്നില്ല.