ഒരു ഗ്യാസ് ഏജൻസി ഉടമയാണ് പത്രോസ്. ഭാര്യയും മൂന്നു ആൺമക്കളും ഒരു മകളും അടങ്ങിയതാണ് പത്രോസിന്റെ കുടുംബം.ജോലിക്കൊന്നും പോകാതെ സന്തോഷത്തോടെ ജീവിക്കുന്ന ആളാണ് ടോണി.ചേട്ടൻ സോണി ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാതെ ജീവിതം ആസ്വദിച്ച് കഴിയുന്നു.ഇവരുടെ അനിയൻ ബോണി ചെറിയൊരു കള്ളനാണ്.ചുരുക്കി പറഞ്ഞാൽ ഒരു തല്ലിപ്പൊളി കുടുംബം.ഇതിനിടെ ടോണിയുടെ അമ്മൂമ്മ ഒരു വർഷത്തേക്ക് ഇവരുടെ വീട്ടിൽ താമസിക്കാൻഎത്തുന്നു. ടോണിയുടെ മുറിയിൽ മാത്രമാണ് അറ്റാച്ച്ട് ബാത്ത് റൂം . വീട്ടിൽ എത്തിയ അമ്മൂമ്മ ടോണിയുടെ മുറിയിൽ താമസം ആരംഭിച്ചു. ഇത് കാരണം ടോണിക്ക് ഇരിക്കപ്പൊറുതി ഇല്ലാതാകുന്നു. മദ്യപിച്ചു കഴിഞ്ഞാൽ ചെയ്യുന്ന കാര്യങ്ങളെല്ലാം ടോണി മറന്നു പോകും. പിറ്റേന്ന് ആരെങ്കിലും ഇതിനെക്കുറിച്ചു പറഞ്ഞു ഓർമിപ്പിച്ചാൽ മാത്രമേ അതറിയാൻ കഴിയൂ. ഈ ദുശീലം മാറ്റിയെടുത്ത് ടോണിയെ നന്നാക്കാൻ അമ്മൂമ്മ തീരുമാനിക്കുന്നു. ടോണിയെ ധ്യാനത്തിന് കൊണ്ടാക്കാനായി ചേട്ടൻ സോണിയോട് അമ്മൂമ്മ പറയുന്നു. ധ്യാനകേന്ദ്രത്തിൽ പോയ സോണിയും ധ്യാനത്തിന് കൂടാൻ നിർബന്ധിതനാകുന്നു. എന്നാൽ അവിടെ എത്തിയ ഒരു പെണ്ണിനെയും കൂട്ടി സോണി സ്ഥലം വിടുകയും തുടർന്നുണ്ടാകുന്ന രസകരമായ മുഹൂർത്തങ്ങളുമാണ്പത്രോസിന്റെ പടപ്പുകൾ എന്ന ചിത്രത്തിൽ നവാഗതനായ സംവിധായകൻ അഫ്സൽ അബ്ദുൽ ലത്തീഫ് ദൃശ്യവത്കരിക്കുന്നത്. കോമഡി ഫാമിലി എന്റർടെയ്നനാണ് പത്രോസിന്റെ പടപ്പുകൾ. ജെയിംസ് ഏലിയായാണ് പത്രോസിനെ അവതരിപ്പിക്കുന്നത്. ടോണിയായി ഡിനോയ് പൗലോസ് നായകനായും ചേട്ടൻ സോണിയായി ഷറഫുദീനും അനിയൻ ബോണിയായി 'തണ്ണീർ മത്തൻ ദിനങ്ങൾ"ഫെയിം നസ്ലിനും എത്തുന്നു.സാജൻ ബക്കറിയിൽ നായികയായി പ്രത്യക്ഷപ്പെട്ട രഞ്ജിത മേനോൻഅമ്മു എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഗ്രേസ് ആന്റണിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം.മരിക്കാർ എന്റർടെയ്ൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രത്തിൽസുരേഷ് കൃഷ്ണ ,നന്ദു,അഭിറാം, ജോണി ആന്റണി,സിബി തോമസ്,സബരീഷ് വർമ്മ,എം. ആർ ഗോപകുമാർ,ജോളി ചിറയത്ത്,ആലീസ്, അനഘ,ബേബി,നീൻ ,ഷൈനി സാറ എന്നിവർക്കൊപ്പം പുതുമുഖങ്ങളായ ശ്യാം മോഹനും രാഹുൽ,അജയയും താരനിരയിലുണ്ട്.തണ്ണീർമത്തൻ ദിനങ്ങൾ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിനോയ് പൗലോസ് തിരക്കഥ സംഭാഷണം എഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജയേഷ് മോഹൻ നിർവഹിക്കുന്നു. സംഗീതം-ജേക്സ് ബിജോയ്. പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്,കല-ആഷിക്. എസ്,വസ്ത്രലങ്കാരം- ശരണ്യ ജിബു,എഡിറ്റർ- സംഗീത് പ്രതാപ്,മേക്കപ്പ്- സിനൂപ് രാജ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-കണ്ണൻ എസ് ഉള്ളൂർ, അസോസിയേറ്റ് ഡയറക്ടർ-അതുല്യൻ രാമചന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർ-അർജ്ജുൻ,ജിഷ്ണു,വിജിൽ, അഭിജിത്ത്, സൗണ്ട് മിക്സ് - വിഷ്ണു സുജാതൻ, പരസ്യകല-യെല്ലോ ടൂത്ത്,ഫിനാൻസ് കൺട്രോളർ-മാൽകം ഡിസിൽവ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സുെെഹൽ വരട്ടിപ്പള്ളിയാൽ,ഷിബു പന്തലക്കോട്.