തിരുവനന്തപുരം: കാരുണ്യ ക്രമക്കേട് കേസിൽ ഉമ്മൻചാണ്ടിക്കും കെ എം മാണിക്കും ക്ലീൻചിറ്റ്. പദ്ധതിയിൽ അഴിമതി നടന്നിട്ടില്ലെന്ന വിജിലൻസ് റിപ്പോർട്ട് കോടതി അംഗീകരിച്ചു. ഉണ്ടായത് ചില പോരായ്‌മകൾ മാത്രമാണെന്നും അന്വേഷണം നടന്നത് കാരുണ്യ ലോട്ടറിയിൽ നിന്നുളള പണം വകമാറ്റി എന്ന ആരോപണത്തിൽ ആണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.