തിരുവനന്തപുരം: എസ്എസ്എൽസി ഐടി പ്രാക്‌ടിക്കൽ പരീക്ഷ മാറ്റിവച്ചു. മേയ് 5ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. തുടർ നിർദേശങ്ങൾ പിന്നീട് നൽകുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്‌ടർ അറിയിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം.