പോഷക സമ്പന്നമായ മുട്ട മികച്ച സമീകൃതാഹാരമാണ്. വിറ്റാമിൻ എ, ബി, ബി 12, കാൽസ്യം, പ്രോട്ടീൻ, അയൺ തുടങ്ങി ധാരാളം ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. മുട്ടയുടെ മഞ്ഞയും വെള്ളയും ഒരുപോലെ ആരോഗ്യകരമാണ്. എങ്കിലും മുട്ടയിലെ കൊളസ്‌ട്രോൾ പ്രശ്‌നങ്ങളില്ലാത്തതും പ്രോട്ടീൻ സമ്പന്നവുമായ ഭാഗം വെള്ളയാണ്. ദിവസവും രണ്ടോ മൂന്നോ മുട്ടയുടെ വെള്ള കഴിയ്ക്കുന്നതിലൂടെ പ്രോട്ടീൻ കുറവ് പരിഹരിക്കാം. ഇതിലെ റൈബോഫ്‌ളേവിൻ അഥവാ വിറ്റാമിൻ ബി 2 ഘടകം കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. തിമിരം, മൈഗ്രേൻ എന്നിവയ്ക്കും പരിഹാരമാണ്. സോഡിയം, പൊട്ടാസ്യം എന്നിവയാൽ സമ്പുഷ്ടമായതിനാൽ ഹൃദയം, നാഡികൾ, കിഡ്‌നി, പേശി എന്നിവയുടെ ആരോഗ്യകരയമായ പ്രവർത്തനത്തിന് സഹായിക്കും. മുട്ട വെള്ളയിൽ അടങ്ങിയിട്ടുള്ള കോളീൻ തലച്ചോറിന്റെ ആരോഗ്യത്തിനും നാഡീപ്രവർത്തനം മെച്ചപ്പെടാനും ഏറെ പ്രധാനമാണ്. കൊളസ്‌ട്രോൾ അടങ്ങിയിട്ടില്ലാത്തതിനാൽ ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഭക്ഷണമാണ്.