ഫഹദ് ഫാസിലിനെ നസ്രിയ വിളിക്കുന്ന പേരാണ് ലക്കിഅലി. ഇതിനുകാരണമായി ഫഹദ് പറയുന്നത് താൻ വളരെ ഭാഗ്യവാനാണ് എന്നതാണ്. ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് വരാൻ പറ്റുന്നു . ഇതിൽ മാജിക്കോ റോക്കറ്റ് സയൻസോ ഒന്നുമില്ല. ഇങ്ങനെ സംഭവിക്കുന്നുവെന്നേ ഉള്ളൂ. ഒരേ പോലെയുള്ള ചിത്രങ്ങൾ ചെയ്യാൻ തനിക്ക് താത്പര്യമില്ലെന്നും ഫഹദ് ഫാസിൽ പറയുന്നു. റീമേക്കിൽ ആണെങ്കിൽപോലും വ്യത്യസ്തമായ നരേഷൻ ഉണ്ടാവണം. ഒരേ കഥ പല രീതിയിൽ പറഞ്ഞു കേൾക്കാനാണ് ഇഷ്ടം.കഥ എങ്ങനെയാണ് പറയുന്നത് എന്നതിനാണ് ഏറ്റവും പ്രാധാന്യം നൽകുന്നത്. നല്ല പ്രോജക്ടുകൾ ലഭിക്കുന്നതിൽ എന്തെങ്കിലും രഹസ്യമോ മാജിക്കോ ഇല്ലെന്നും ഫഹദ് പറയുന്നു.അടുത്തിടെ ഫഹദിന്റെ മൂന്നു ചിത്രങ്ങളാണ് ഒടിടിയിൽ റിലീസ് ചെയ്തത്. സീയു സൂൺ, ഇരുൾ, ജോജി എന്നിവയാണ് ചിത്രങ്ങൾ. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മാലിക്കാണ് ഫഹദിന്റെ റിലീസാകാനുള്ള ചിത്രം. അല്ലു അർജുൻ നായകനായ പുഷ്പയിലാണ് ഫഹദ് ഇപ്പോൾ അഭിനയിക്കുന്നത്. സിനിമയിൽ പ്രതിനായക വേഷത്തിലാണ് ഫഹദ് എത്തുന്നത്.