നാടകത്തിനു വേണ്ടി ജീവിതം സമർപ്പിച്ച കലാകാരനായിരുന്നു ഈയിടെ വിടപറഞ്ഞ പി.ബാലചന്ദ്രൻ.
വേണ്ടുവോളം പ്രയോജനപ്പെടുത്തിയില്ലെങ്കിലും സിനിമയിലും ആ പ്രതിഭയുടെ സാന്നിദ്ധ്യം പ്രകടമായിരുന്നു.തിരക്കഥാകൃത്ത്, നടൻ ,ഒടുവിൽ ഇവൻ മേഘരൂപൻ എന്ന ചിത്രത്തിലൂടെ സംവിധായകനായും ബാലചന്ദ്രൻ തിളങ്ങി. അതുല്യനായ ആ കലാകാരനിൽ നിന്ന് ഇനിയും വലിയ സംഭാവനകൾ ലഭിക്കാനിരിക്കെയാണ് അപ്രതീക്ഷിത യാത്രാമൊഴി.