crime

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയുടെ കാൽ വെട്ടിമാറ്റി. ശ്രീകാര്യം സ്വദേശി എബിയാണ് മാരകമായി ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ എബിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബൈക്കിൽ എത്തിയ സംഘമാണ് ആക്രമണത്തിന് പിന്നിൽ. ആർ എസ് എസ് പ്രവർത്തകൻ രാജേഷ് വധക്കേസിലെ പ്രതിയാണ് എബി. കുറച്ചുനാൾ മുമ്പാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്.