തിരുവനന്തപുരം: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഹോസ്‌പിറ്റാലിറ്റി കമ്പനിയായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി (ഐ എച്ച് സി എൽ) തിരുവനന്തപുരത്ത് വിവാന്ത ഹോട്ടൽ ആരംഭിച്ചു. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ ഹൃദയത്തുടിപ്പുകളും സംസ്‌കാരവും വെളിപ്പെടുത്തുന്ന തരത്തിലുളള ആകർഷകമായ രൂപകൽപ്പനയാണ് വിവാന്തയുടേത്. നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന വിവാന്ത ഹോട്ടൽ ബിസിനസ് ആവശ്യങ്ങൾക്കും കോൺഫറൻസുകൾക്കും പ്രദർശനങ്ങൾക്കും പുറമേ കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കുന്നതിനും അനുയോജ്യമാണ്.
കേരളത്തിൽ വിവിധ കേന്ദ്രങ്ങളിലായി ഒട്ടേറെ ഹോട്ടലുകളുളള ഐ എച്ച് സി എലിന് ഈ നാടുമായി ദീർഘകാലത്തെ നിലനിൽക്കുന്ന ബന്ധമാണുളളതെന്ന് ഐ എച്ച് സി എൽ മാനേജിംഗ് ഡയറക്‌ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ പുനീത് ചാട്ട്വാൾ പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വാണിജ്യപരമായ പ്രാധാന്യമുളള കേന്ദ്രങ്ങളിലൊന്നും ആകർഷകമായ ഒഴിവുകാല കേന്ദ്രവുമായ തിരുവനന്തപുരത്ത് വിവാന്ത തുടങ്ങിയതിൽ ഏറെ സന്തോഷമുണ്ട്. രാജ്യത്തെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും സാന്നിദ്ധ്യം ഉറപ്പാക്കുക എന്ന കമ്പനിയുടെ ലക്ഷ്യത്തിന് അനുസൃതമായാണ് വിവാന്ത തിരുവനന്തപുരത്തും പ്രവർത്തനം ആരംഭിക്കുന്നത്.
സെക്രട്ടേറിയേറ്റ്, സംസ്ഥാന അസംബ്ലി മന്ദിരം, എയർപോർട്ട്, ടെക്നോപാർക്ക്, പത്മനാഭസ്വാമി ക്ഷേത്രം എന്നിവയോടൊക്കെ വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന വിവാന്ത തിരുവനന്തപുരത്തിന് 108 മുറികളാണുളളത്. യുവത്വവും ഊർജ്ജവും നിറഞ്ഞ ആധുനിക രൂപകൽപ്പനയാണ് ഈ ഹോട്ടലിന്. വിശിഷ്ടമായി രൂപപ്പെടുത്തിയ മുറികളുളള വിവാന്ത ഈ നഗരത്തിലെ തന്നെ ഏറ്റവും വലുതാണ്. റൂഫ്ടോപ്പിലെ ഇൻഫിനിറ്റി സ്വിമ്മിംഗ് പൂളിൽ നിന്ന് അതിഥികൾക്ക് നഗരത്തിന്റെ ഗംഭീരമായ കാഴ്ചകൾ കാണാനുളള സവിശേഷമായ സൗകര്യമുണ്ട്.
വിവാന്ത തിരുവനന്തപുരത്തിനായി ദക്ഷിണേഷ്യയിലെ ഏറ്റവും വലുതും ജനപ്രീതിയാർജ്ജിച്ചതുമായ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഐ എച്ച് സി എലുമായി പങ്കാളികളാകുന്നതിൽ സന്തോഷമുണ്ടെന്ന് എസ് എഫ് സി ഗ്രൂപ്പ് ആൻഡ് മുരളിയ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ മുരളീധരന്‍ പറഞ്ഞു. കേരളത്തിന് ആഗോള ടൂറിസ്റ്റ് മാപ്പിൽ സ്ഥാനം നേടാൻ പ്രധാനപ്പെട്ട സ്ഥാനം വഹിച്ച കമ്പനിയാണിതെന്നും അദ്ദേഹം പറഞ്ഞു.
ദിവസം മുഴുവനും ആഗോള മെനു ലഭ്യമാകുന്ന മിന്റ്, നഗരത്തിലെ ആദ്യ സൗത്ത് ഇന്ത്യൻ ഫൈൻ ഡൈനിംഗ് സ്പെഷ്യാലിറ്റി റസ്റ്റോറന്റായ കാർഡമം എന്നിവ വിവാന്തയുടെ പ്രത്യേകതയാണ്. നഗരത്തിലെ ഏറ്റവും മികച്ച കൺഫക്ഷണറി ലഭ്യമാകുന്ന സ്വേൾ ദ ഡെലി, നഗരത്തിലെ ഏറ്റവും ആകർഷകമായ കോൺഫറൻസിംഗ് സൗകര്യം, റൂഫ്ടോപ് ഓപ്പണ്‍ എയർ ബാങ്ക്വെറ്റിംഗ് വെന്യൂ എന്നിവയും എടുത്തു പറയണം. പണി പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന രണ്ട് ഹോട്ടലുകൾ അടക്കം കേരളത്തിൽ ഐ എച്ച് സി എല്ലിന് ആകെ പന്ത്രണ്ട് ഹോട്ടലുകളാണുളളത്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി www.vivanta.com സന്ദർശിക്കുക.