കൊച്ചി: എറണാകുളം പളളിമുക്കിൽ തീപിടിത്തം. ഇലക്ട്രോണിക്‌സ് കടയിലാണ് തീപിടിത്തം. ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തത്തെ തുടർന്നുളള പുക രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്‌ടിച്ചിട്ടുണ്ട്. സംഭവത്തിൽ ആളപായമില്ല. ഫയർ ഫോഴ്‌സ് കെട്ടിടത്തിന് അകത്ത് നടത്തിയ പരിശോധനയിൽ ആരും കുടുങ്ങി കിടപ്പില്ലെന്നാണ് വിവരം.