പനാജി: ഗോവയിൽ ഇന്ന് വൈകിട്ട് ഏഴു മുതൽ മേയ് 3 പുലർച്ചെ വരെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. അവശ്യ സർവീസുകൾക്കും നിർമാണ പ്രവൃത്തികൾക്കും തടസമുണ്ടായിരിക്കില്ലെന്നും അതേസമയം പൊതുഗതാഗതം ഉണ്ടായിരിക്കില്ലെന്നും മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. കാസിനോകൾ, ഹോട്ടലുകൾ, പബ്ബുകൾ തുടങ്ങിയവയും പ്രവർത്തിക്കില്ല. അവശ്യ സേവനങ്ങളുടെ ഗതാഗതം കണക്കാക്കി അതിർത്തികൾ അടയ്ക്കില്ല.