allu-arjun

ഹൈദരാബാദ് : തെലുങ്ക് നടൻ അല്ലു അർജുന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഹോം ക്വാറന്റൈനിൽ ആണെന്നും താനുമായി സമ്പർക്കത്തിൽ വന്നവർ പരിശോധന നടത്തണമെന്നും അല്ലു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അഭ്യർത്ഥിച്ചു.

സുകുമാർ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം 'പുഷ്‍പ'യാണ് അല്ലു അർജുന്റെ പുതിയ ചിത്രം. ഫഹദ് ഫാസിൽ വില്ലനായെത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ആഗസ്റ്റ് 13 നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.