jacinda-ardern

വെല്ലിംഗ്​ടൺ: കൊവിഡ് അതിരൂക്ഷമായ ഇന്ത്യയ്ക്ക് ഒരു മില്യൺ ന്യൂസിലൻഡ് ഡോളറിന്റെ സഹായവുമായി ന്യൂസിലൻഡ്. അതായത് ഏകദേശം 5,37,14,496 ഇന്ത്യൻ രൂപ. ഇന്ത്യയിൽ നിന്ന് പുറത്ത് വരുന്ന ചിത്രങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിന്ത ആ‌ർഡേൺ പറഞ്ഞു. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ ഞങ്ങൾ ചെറിയ രാജ്യമാണ്​. പക്ഷേ അത്​ ഇന്ത്യയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും പിന്തുണ നൽകുന്നതിനും തടസമല്ല. അതിനാൽ ഒരു മില്യൺ ന്യൂസിലൻഡ് ഡോളറിന്റെ സഹായം ഇന്ത്യയ്ക്ക് നൽകുകയാണെന്ന്​ ജസിന്ത പ്രഖ്യാപിച്ചു. ഇന്ത്യയിലെ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്​. ഇനിയും ഇന്ത്യയ്ക്ക് പിന്തുണ ആവശ്യമുണ്ടെങ്കിൽ​ നൽകുമെന്നും ജസിന്ത പറഞ്ഞു. .

ഇന്ത്യയുടെ റെഡ് ക്രോസ് സൊസൈറ്റിയ്ക്കാണ് തുക കൈമാറുന്നത്. ഓക്​സിജൻ സിലിണ്ടറുകൾ, ഓക്​സിജൻ കോൺസെട്രേറ്ററുകൾ മറ്റ്​ അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങൾ എന്നിവ വാങ്ങാൻ സംഘടന ഈ തുക വിനിയോഗിക്കും. ആംബുലൻസ്​ ഉൾപ്പടെയുള്ള സൗകര്യങ്ങളും റെഡ്​ക്രോസിന്റെ സഹായത്തോടെ ഇന്ത്യക്ക്​ നൽകും.