brett-lee

മുംബയ് : കൊവിഡ് പ്രതിരോധത്തിനു 37 ലക്ഷം രൂപ സംഭാവന നൽകിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ആസ്ട്രേലിയൻ താരം പാറ്റ് കമ്മിൻസിനു പിന്നാലെ സഹായഹസ്തവുമായി മുൻ ഒാസീസ് പേസറും കമന്റേറ്ററുമായ ബ്രെറ്റ് ലീയും. ഒരു ബിറ്റ്കോയിൻ ( 40 ലക്ഷത്തോളം രൂപ) ആണ് ബ്രെറ്റ് ലീ സംഭാവനയായി പ്രഖ്യാപിച്ചത്. ഐപിഎൽ കമന്ററിക്കായി ലീ ഇപ്പോൾ ഇന്ത്യയിലുണ്ട്.

ഇന്ത്യ തനിക്ക് രണ്ടാം വീട് പോലെയാണെന്ന് ലീ ട്വിറ്ററിൽ കുറിച്ചു