ബെർലിൻ: ഫൈസർ വാക്‌സിൻ കൊവിഡിന്റെ ഇന്ത്യന്‍ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് ബയോൺടെക് സഹസ്ഥാപകന്‍ ഉഗുർ സഹിൻ. ഇന്ത്യൻ വകഭേദത്തിൽ ഇപ്പോഴും പരിശോധനകൾ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ, സമാനമായ വകഭേദങ്ങൾക്കെതിരെ ഫൈസർ പ്രതിരോധം തീർക്കുമെന്ന് നേരത്തെ തന്നെ പരീക്ഷിച്ച് തെളിഞ്ഞതാണ്. അക്കാര്യത്തിൽ ആത്മവിശ്വാസമുണ്ടെന്നും ഉഗുർ പറഞ്ഞു.