kerala-ministry-

തിരുവനന്തപുരം: ഇടതു സർക്കാരിന്റെ തുടർഭരണ പ്രതീക്ഷകൾ തള്ളാതെ, വോട്ടെണ്ണലിന് മുമ്പുള്ള അവസാനത്തെ മന്ത്രിസഭായോഗം പിരിഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തന മികവിന് മന്ത്രിമാരെ ഓരോരുത്തരെയും അഭിനന്ദിച്ചായിരുന്നു ,സർക്കാരിന് വേണ്ടിയുള്ള മുഖ്യമന്ത്രി ചെറുവിടവാങ്ങൽ.

കടുത്ത പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടി വന്ന സർക്കാരിന്, അതിനെ മറികടക്കാനായത് മന്ത്രിമാരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. അധികാരത്തിന്റെ അവസാന വർഷം പ്രകടമാകാറുള്ള ഭരണവിരുദ്ധ വികാരം ഇത്തവണ ഉണ്ടായില്ലെന്നത് സർക്കാരിന്റെ നേട്ടമായി അദ്ദേഹം എടുത്തുപറഞ്ഞു. ജനങ്ങളുടെ പൂർണ്ണ മനസ്സോടെയുള്ള പിന്തുണയാണ് സർക്കാരിന് മുന്നോട്ട് പോകാൻ കരുത്തായത്. ഈ മന്ത്രിസഭയിലെ ഓരോ മന്ത്രിയും അവരുടേതായ നിലയിൽ മികച്ച പ്രവർത്തനം നടത്തിയിട്ടുണ്ട്. ഒരു ടീമെന്ന നിലയിൽ ഒത്തൊരുമയോടെ മുന്നോട്ട് പോകാൻ സാധിച്ചത് മന്ത്രിമാരുടെ കൂട്ടായ പ്രവർത്തനത്താലാണ്. വോട്ടെണ്ണലിൽ ഫലം ഇടതുമുന്നണിക്ക് അനുകൂലമായാലും പ്രതികൂലമായാലും ഈ മന്ത്രിസഭയുടെ രാജി മേയ് മൂന്നിന് ഗവർണർക്ക് സമർപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

 മൂ​ന്നാം​ ​തീ​യ​തി കാ​ണാ​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി

സം​സ്ഥാ​ന​ത്ത് ​തു​ട​ർ​ഭ​ര​ണ​മു​ണ്ടാ​കു​മെ​ന്ന​ ​ഉ​റ​ച്ച​ ​പ്ര​തീ​ക്ഷ​യി​ലാ​ണോ​ ​എ​ന്ന് ​വാ​ർ​ത്താ​ലേ​ഖ​ക​ർ​ ​ചോ​ദി​ച്ച​പ്പോ​ൾ,​ ​ഇ​തേ​ ​നി​ല​യ്‌​ക്ക് ​മൂ​ന്നാം​ ​തീ​യ​തി​ ​ന​മു​ക്ക് ​കാ​ണാ​മെ​ന്ന് ​ചി​രി​യോ​ടെ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​മ​റു​പ​ടി.​ ​ഫ​ല​ത്തെ​പ്പ​റ്റി​ ​ഇ​പ്പോ​ൾ​ ​പ​റ​ഞ്ഞ് ​ആ​രെ​ങ്കി​ലു​മൊ​ക്കെ​ ​മ​ന​പ്പാ​യ​സം​ ​ഉ​ണ്ണു​ന്ന​ത് ​ഇ​ല്ലാ​താ​ക്ക​ണോ​യെ​ന്നും​ ​ചി​രി​ച്ചു​കൊ​ണ്ട് ​അ​ദ്ദേ​ഹം​ ​ചോ​ദി​ച്ചു.​ ​തു​ട​ർ​ഭ​ര​ണ​ ​പ്ര​തീ​ക്ഷ​യി​ൽ​ ​ആ​ത്മ​വി​ശ്വാ​സം​ ​നി​റ​ഞ്ഞ​ ​പ്ര​തി​ക​ര​ണ​മാ​ണ് ​മു​ഖ്യ​മ​ന്ത്രി​യി​ൽ​ ​നി​ന്നു​ണ്ടാ​യ​ത് ​എ​ന്ന​ത് ​ശ്ര​ദ്ധേ​യ​മാ​ണ്.
വോ​ട്ടെ​ടു​പ്പ് ​ദി​വ​സം​ ​കു​ണ്ട​റ​യി​ൽ​ ​കാ​ർ​ ​ക​ത്തി​ച്ച​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​വാ​ദ​ത്തി​ൽ​ ​ആ​ഴ​ക്ക​ട​ൽ​ ​മ​ത്സ്യ​ബ​ന്ധ​ന​ക്ക​രാ​റി​ലേ​ർ​പ്പെ​ട്ട​ ​ഇ.​എം.​സി.​സി​ ​ക​മ്പ​നി​ ​ഡ​യ​റ​ക്ട​ർ​ ​പി​ടി​യി​ലാ​യ​തി​നെ​പ്പ​റ്റി​ ​ചോ​ദി​ച്ച​പ്പോ​ൾ,​ ​ഒ​രു​പാ​ട് ​ദു​രൂ​ഹ​ത​ക​ൾ​ ​നി​ല​നി​ൽ​ക്കു​ന്ന​ ​പ്ര​ശ്ന​ത്തി​ൽ​ ​ചു​രു​ള​ഴി​യു​ന്ന​തി​ന് ​ഇ​പ്പോ​ഴെ​ങ്കി​ലും​ ​ഇ​ട​യാ​കു​മെ​ന്നാ​ണ് ​ക​രു​തു​ന്ന​തെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​മ​റു​പ​ടി​ ​ന​ൽ​കി.