covid

അമരാവതി: കൊവിഡ് ഭീതിമൂലം ആരും സഹായത്തിന് എത്താതിരുന്നതോടെ സ്ത്രീയുടെ മൃതദേഹം ബൈക്കിലിരുത്തി 20 കിലോമീറ്റർ ദൂരെയുളള ശ്മശാനത്തിലേക്ക് പോകുന്ന മകന്റെയും മരുമകന്റെയും വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.

ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്താണ് സംഭവം. അമ്പതുകാരിയായ സ്ത്രീയെ കൊവിഡ് ലക്ഷണങ്ങളോടെ തിങ്കളാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ആരോഗ്യനില മോശമായ ഇവർ പരിശോധനാഫലം വരുന്നതിന് മുമ്പുതന്നെ മരിച്ചു.

മൃതദേഹം ശ്മശാനത്തിലെത്തിക്കുന്നതിനായി മകനും മരുമകനും ചേർന്ന് ആംബുലൻസുൾപ്പെടെയുള്ള വാഹനങ്ങൾക്കായി പലരെയും സമീപിച്ചെങ്കിലും ആരും തയ്യാറായില്ല. തുടർന്ന് മൃതദേഹം ബൈക്കിന് നടുവിൽ ഇരുത്തി ഇരുവരും ചേർന്ന് ശ്മശാനത്തിൽ എത്തിക്കുകയായിരുന്നു.

കൊവിഡിനോടുള്ള ഭയം കാരണമാണ് ആരും മൃതദേഹം ശ്മശാനത്തിലെത്തിക്കാൻ സഹായിക്കാതിരുന്നതെന്ന് മക്കൾ പറയുന്നു.