തിരുവനന്തപുരം: കൊവിഡ് അവലോകനയോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിന് ശേഷം തുടർഭരണം ഉണ്ടാകുമോ എന്ന് ചോദിച്ച മാദ്ധ്യമപ്രവർത്തകന് മുഖ്യമന്ത്രിയുടെ ചിരിയോടെയുള്ള മറുപടി. തുടർ ഭരണം ഉണ്ടാകുമോ അതു തന്നെയാണോ സർക്കാർ പ്രതീക്ഷിക്കുന്നത്?' എന്നായിരുന്നു മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം.
അസാധാരണമായ ഒരു ആഹ്ളാദച്ചിരിയോടെ തുടങ്ങിയ മറുപടി ഇങ്ങനെയായിരുന്നു.. 'അതിനെപ്പറ്റി നമ്മൾ ഇപ്പോ പറഞ്ഞിട്ട്, ആരെങ്കിലും മനപ്പായസം ഉണ്ണുന്നവർക്ക് വിഷമം ഉണ്ടാക്കേണ്ടല്ലോ.... അത് നമുക്ക് മൂന്നാം തിയതി നല്ല നിലയ്ക്ക് തന്നെ കാണാം' - എന്നായിരുന്നു..
മൂന്നാം തിയതി തമ്മിൽ കാണാമെന്നും മുഖ്യമന്ത്രി ചിരിയോടെ പറഞ്ഞുനിറുത്തി.