വടക്കാഞ്ചേരി: വടക്കാഞ്ചേരി പഴയ റെയിൽവേ ഗേറ്റിന് സമീപം വച്ച് വീടിന് മുന്നിലിരുന്ന് മദ്യപിച്ചിരുന്നവരെ ചോദ്യം ചെയ്തതിന് വീട്ടുകാരെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. വടക്കാഞ്ചേരി കുന്നത്ത് വീട്ടിൽ ആകാശ് (20), ചേലക്കര കോൽപ്പുറത്ത് വീട്ടിൽ അജിത് (21), മംഗലം കുന്നത്ത് പീടികയിൽ ഫാരീസ് (29) എന്നിവരെയാണ് വടക്കാഞ്ചേരി പൊലീസ് അറസ്റ്റു ചെയ്തത്. മദ്യപാനം ചോദ്യം ചെയ്തതിന് അരിമ്പൂർ വീട്ടിൽ സേവ്യർ, സഹോദരൻ അജോ ജോസ് ഇവരുടെ അമ്മ എന്നിവരെയാണ് പ്രതികൾ ആക്രമിച്ചത്.