tamil-filmmaker-thamira-p

ചെന്നൈ: തമിഴ്​ സംവിധായകൻ താമിര (55) കൊവിഡ്​ ബാധിച്ചു മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആൺ ദേവതൈ, രെട്ടൈസുഴി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. മൂന്നാമത്തെ ചിത്രത്തിന്റെ ചർച്ചകൾ നടക്കുന്നതിനിടെയായിരുന്നു അന്ത്യം.

പ്രശസ്ത സംവിധായകരായ കെ. ബാലചന്ദറിന്റെയും ഭാരതിരാജയുടെയും അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുണ്ട്​. 2010ൽ പുറത്തിറങ്ങിയ രെട്ടൈസുഴിയിലൂടെയായിരുന്നു താമിര സ്വതന്ത്ര സംവിധായകനാകുന്നത്​. കെ. ബാലചന്ദറും ചിത്രത്തിൽ വേഷമിട്ടിരുന്നു.