kk

ലണ്ടന്‍: കൊവിഡ് രണ്ടാംതരംഗം രൂക്ഷമായ ഇന്ത്യയെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് ചാൾസ് രാജകുമാരൻ. കൊവിഡ് രോഗബാധയാൽ ദുരതിമനുഭവിക്കുന്ന ജനങ്ങള്‍ തന്റെ ചിന്തകളിലും പ്രാര്‍ത്ഥനകളിലുമുണ്ടെന്നും ചാൾസ് രാജകുമാരൻ പറഞ്ഞു. ക്ലാരെന്‍സ് ഹൗസ് പുറത്തിറക്കിയ പ്രിന്‍സ് ചാള്‍സിന്റെ പ്രസ്താവനയിലാണ് ഇന്ത്യയ്ക്കായി ചാൾസ് തന്റെ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ത്.

കൊവിഡിന്റെ ഒന്നാംതരംഗത്തിൽ പ്രതിസന്ധിയിലായ മറ്റ് രാജ്യങ്ങളെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്ത രാജ്യമാണ് ഇന്ത്യ. ഇന്ത്യ മറ്റുളളവരെ സഹായിച്ചതുപോലെ ഇപ്പോള്‍ മറ്റുളളവര്‍ ഇന്ത്യയെ സഹായിക്കേണ്ട സമയമാണ്. നമ്മള്‍ ഒന്നിച്ച് ഈ യുദ്ധത്തില്‍ വിജയിക്കുമെന്നും ചാൾസ് പറയുന്നു.

ഇന്ത്യ അഭിമുഖീകരിക്കുന്ന അടിയന്തര സാഹചര്യങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന് ബ്രിട്ടീഷ് ഏഷ്യന്‍ ട്രസ്റ്റ് അടിയന്തര അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്. ചാള്‍സാണ് ബ്രിട്ടീഷ് ഏഷ്യന്‍ ട്രസ്റ്റിന്റെ സ്ഥാപകന്‍. ട്രസ്റ്റിനെ പിന്തുണച്ച് ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ ഡോക്ടേഴ്‌സ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്.