ന്യൂഡൽഹി : പ്രമുഖ സ്പോർട്സ് സൈക്കോളജിസ്റ്റ് ഡോ.ജയശ്രീ ആചാര്യ കൊവിഡിനെത്തുടർന്ന് അന്തരിച്ചു. ഒഡിഷ സ്വദേശിയായ ജയശ്രീ തിരുവനന്തപുരം എൽ.എൻ. സി.പി.ഇ.യിൽ അദ്ധ്യാപികയായിരുന്നു. പിന്നീട് ഗ്വാളിയർ ലക്ഷ്മി ബായ് നാഷനൽ ഇൻസ്റ്റിട്യൂട്ട് ഓഫ് സ്പോർട്സിൽ സ്പോർട്സ് സൈക്കോളജി വിഭാഗം മേധാവിയായി. സ്പോർട്സ് അതോരിറ്റി ഓഫ് ഇന്ത്യ മണിപ്പൂരിൽ തുടങ്ങിയ ആദ്യ സ്പോർട്സ് യൂണിവേഴ്സിറ്റിയുടെ ഉന്നതസ്ഥാനത്തുണ്ടായിരുന്നു.