ipl-csk

സൺറൈസേഴ്സ് ഹൈദരാബാദിനെ ചേസ് ചെയ്ത് ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്

സൺറൈസേഴ്സ് ഹൈദരാബാദ് 171/3

വാർണർക്കും(57) മനീഷ് പാണ്ഡെയ്ക്കും (61)അർദ്ധസെഞ്ച്വറി

ചെന്നൈ സൂപ്പർ കിംഗ്സ് 173/3

റിതുരാജിനും (75) ഡുപ്ളെസിക്കും (56 )അർദ്ധസെഞ്ച്വറി

ന്യൂഡൽഹി : ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ 172 റൺസിന്റെ ലക്ഷ്യം മറികടന്ന ചെന്നൈ സൂപ്പർ കിംഗ്സ് അഞ്ചാം വിജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമതേക്ക് തിരിച്ചെത്തി. ഒൻപത് പന്തുകൾ ബാക്കിനിറുത്തിയായിരുന്നു ചെന്നൈയുടെ ചേസിംഗ് ജയം.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെ‌ടുത്തു.അർദ്ധസെഞ്ച്വറികൾ നേടിയ നായകൻ ഡേവിഡ് വാർണറും (57) മനീഷ് പാണ്ഡെയും (61) ചേർന്നാണ് സൺറൈസേഴ്സിനെ മാന്യമായ സ്കോറിലെത്തിച്ചത്.

ചെന്നൈയ്ക്ക് വേണ്ടി ഓപ്പണിംഗിനിറങ്ങിയ റിതുരാജ് ഗെയ്ക്ക് വാദും (75)ഫാഫ് ഡുപ്ളെസിയും (56) 13ഓവറിൽ കൂട്ടിച്ചേർത്ത 129 റൺസാണ് ചേസിംഗിന്റെ നട്ടെല്ലായത്.44 പന്തുകളിൽ 12ബൗണ്ടറികൾ പായിച്ച റിതുരാജാണ് ആദ്യം പുറത്തായത്.തുടർന്നിറങ്ങിയ മൊയീൻ അലി(15)യും ഡുപ്ളെസിയും 15-ാം ഓവറിലെ അടുത്തടുത്ത പന്തുകളിൽ പുറത്തായി.റാഷിദ് ഖാനായിരുന്നു വിക്കറ്റ്. എന്നാൽ രവീന്ദ്ര ജഡേജയും (7) സുരേഷ് റെയ്നയും (17) ചേർന്ന് ചെന്നൈയെ വിജയത്തിലേക്ക് നയിച്ചു.