kia-

കൊച്ചി: കിയ ഇന്ത്യ തങ്ങളുടെ ബ്രാൻഡ് പുനർനാമകരണം പ്രഖ്യാപിച്ചു. 'കിയ മോട്ടോർസ് ഇന്ത്യ' ഇനി മുതൽ 'കിയ ഇന്ത്യ'യായി മാറും. ദക്ഷിണ കൊറിയയ്ക്ക് ശേഷം ബ്രാൻഡ് പുനർനാമകരണം നടപ്പാക്കുന്ന ആദ്യ രാജ്യം ഇന്ത്യയാണ്. നവീകരിച്ച ലോഗോയുമായി പരിഷ്‌കരിച്ച സോണറ്റും, സെൽറ്റോസും ഈ വർഷം മെയ് മാസം ആദ്യം നിരത്തിലേക്കെത്തും എന്നും കമ്പനി അറിയിച്ചു. ബ്രാൻഡ് പുനർനാമകരണത്തിനൊപ്പം ലോഗോ നവീകരണവും 'മൂവ്‌മെന്റ് ദാറ്റ് ഇൻസ്പയേഴ്‌സ്' എന്ന പുതിയ ആപ്‍തവാക്യവും കൂടി സ്വീകരിച്ചിട്ടുണ്ട് കിയ. ബ്രാൻഡ് പുനർ നാമകരണ ചടങ്ങിൽ നവീകരിച്ച സെൽറ്റോസ് പതിപ്പിൽ പുതിയ ലോഗോ കിയ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ കൂകിയൂൻ ഷിം അനാവരണം ചെയ്‍തു. വാഹന നിർമ്മാതാക്കൾ എന്നതിലുപരി മൊബിലിറ്റി സെലൂഷൻസ് മേഖലയിൽ പരിസ്ഥിതി സൗഹാർദ സേവനദാതാക്കളെന്ന നിലയിലേക്ക് പ്രവത്തനങ്ങൾ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണു പുതിയ മാറ്റം എന്ന് കമ്പനി പറയുന്നു.