മുലയൂട്ടുന്ന ചിത്രത്തെ ലൈംഗികച്ചുവയോടെ കാണുന്നവവർക്ക് മറുപടിയുമായി നടി നേഹ ധൂപിയ. മകൾ മെഹറിന് മുലയൂട്ടുന്ന ചിത്രം പങ്കുവച്ചപ്പോഴുള്ള കമന്റുകൾക്കാണ് താരം മറുപടി നൽകിയിരിക്കുന്നത്..
അമ്മയും കുഞ്ഞും തമ്മിലുള്ള സാധാരണ ബന്ധമാണ് ഇതെന്ന സന്ദേശം നൽകുന്നതിനായാണ് നേഹ തന്റെ കുഞ്ഞിനെ മുലയൂട്ടുന്നതിന്റെ ചിത്രം പങ്കുവച്ചത്. ഒരു സ്ത്രീ താൻ മുലയൂട്ടുന്ന ചിത്രം പങ്കുവയ്ക്കുകയും മറ്റുള്ളവരുടെ കളിയാക്കൽ ഭയന്ന് പിൻവലിക്കുകയും ചെയ്തിരുന്നു. ആ സ്ത്രീയെ പിന്തുണച്ചാണ് നേഹയുടെ മറുപടി.
അമ്മയാകുക എന്നതും എല്ലാകാര്യങ്ങളും ചെയ്യുക എന്നതും വലിയ പ്രതിസന്ധിയാണ്. ഏറ്റവും അവസാനം കിട്ടുന്നത് പരിഹാസലും കുറ്റപ്പെടുത്തലുകളുമാണ്. ഞാനും അത്തരം അവസ്ഥകളിലൂടെ കടന്നു പോയിട്ടുണ്ട്. അത് വളരെ ഭീകരമാണെന്ന് എനിക്കറിയാം നേഹ പറയുന്നു.
കുഞ്ഞിന് എവിടെ വച്ച് എപ്പോൾ മുലപ്പാൽ നൽകണമെന്ന് തീരുമാനിക്കാനുള്ള അവകാശം അമ്മയ്ക്കുണ്ടെന്നും താരം വ്യക്തമാക്കി. മുലയൂട്ടുന്ന അമ്മയെ കാണുമ്പൾ ലൈംഗികമായ കണ്ണുകളോടെ കാണുന്നവരുണ്ട്. മുലയൂട്ടൽ ഒരു സാധാരണ കാര്യമാണെന്നും പുതിയ അമ്മമാർക്ക് പിന്തുണ ആവശ്യമാണെന്നും നേഹ പറയുന്നു.