തൃശൂർ: കുഴൽപ്പണം തട്ടിയെടുത്ത സംഭവത്തിൽ പ്രതികളിലൊരാളുടെ വീട്ടിൽ നിന്ന് 23.34 ലക്ഷവും സ്വർണവും കണ്ടെത്തി. കേസിൽ ഒമ്പതാം പ്രതിയായ തൃശൂർ വേളൂക്കര കോണത്തുകുന്ന് തോപ്പിൽ വീട്ടിൽ മുഹമ്മദാലിയുടെ മകൻ ബാബു (39) വീട്ടിൽ ഒളിപ്പിച്ച പണമാണ് പിടിച്ചെടുത്തത്. മൂന്ന് പവന്റെ ആഭരണവും കേരള ബാങ്കിൽ ആറ് ലക്ഷം രൂപ വായ്പ തിരിച്ചടച്ചതിന്റെ രേഖയും അന്വേഷണ സംഘം കണ്ടെത്തി. കാറുകളിലെത്തിയ സംഘം കൊടകരയിൽ വാഹനാപകടമുണ്ടാക്കി 25 ലക്ഷം രൂപ ഏപ്രിൽ മൂന്നിന് പുലർച്ചെ നാലരയ്ക്ക് കവർന്നുവെന്നാണ് കേസ്.