krishna-kumar

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപുള്ള ഈ കാത്തിരിപ്പിന് ഒരു സുഖമുണ്ടെന്ന് എൻ ഡി എ സ്ഥാനാർത്ഥി കൃഷ്ണകുമാർ. ചില ചിന്തകൾ മനസിലുണ്ടെന്നും,തള്ളി മറിയ്ക്കാൻ താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കൃഷ്ണകുമാർ.

സ്‌കൂളിലെ തിരഞ്ഞെടുപ്പിൽ പോലും മത്സരിക്കാത്ത താൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിരുന്നെന്നും കൃഷ്ണകുമാർ പറഞ്ഞു. 20 ദിവസത്തിനുള്ളിൽ പല പാഠങ്ങളും പഠിച്ചെന്നും ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

'സ്ഥാനാർത്ഥികൾക്ക് ഫലമറിയുന്നതു വരെ ടെൻഷനായിരിക്കുമോ, എങ്ങനെയാണ് അവർ കാത്തിരിക്കുന്നതെന്നൊക്കെയായിരുന്നു പണ്ട് ഞാൻ ആലോചിച്ചിരുന്നത്. എന്നാൽ കാത്തിരിപ്പിനൊരു സുഖമുണ്ടെന്ന് ഇപ്പോൾ മനസിലായി'- അദ്ദേഹം പറഞ്ഞു.