
പുഴ....
ആടിയും പാടിയും
ചിരി കൊണ്ട് നിറഞ്ഞും
അഴിമുഖത്തേക്കുള്ള
ദൂരം മറന്നും
വിതിർത്തിട്ട
തലമുടിക്കുള്ളിൽ
ഒരു ജന്മം മുഴുവൻ
കണ്ടു തീർത്ത
കിനാക്കളുടെ
സൗരഭ്യമൊളിപ്പിച്ചും
തീരം തകർത്ത
അധിനിവേശങ്ങളെ
കടപുഴക്കിയെറിഞ്ഞും
നിലാവിന്റെ ആശ്ലേഷത്തിൽ
പ്രണയ മുഗ്ദ്ധയായും
രാവറുതിയിലെ
കിനാവെന്ന
നിരാശതയുടെ
വിഷാദച്ചുഴികളിൽ
ചുറ്റിത്തിരിഞ്ഞു തളർന്നും
പ്രണയിച്ചും
വിഷാദിച്ചും
പ്രതിരോധിച്ചും
അതിജീവിച്ചും
പുഴ.....