ann

'ഇഷ്‌ക്ക്" നായിക ആൻശീതളിന്റെ വെളിപ്പെടുത്തൽ

ഷെയ്‌‌ൻ നിഗം നായകനായ ഇഷ്‌ക്ക് എന്ന ചിത്രത്തിലെ നായികയായി ശ്രദ്ധ നേടിയ താരമാണ് ആൻശീതൾ.

ഒരു പൊലീസുകാരൻ സദാചാര പൊലീസായി മാറുന്നതിന്റെ ദുരനുഭവങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന കാമുകീകാമുകന്മാരായാണ് ആൻ ശീതളും ഷെയ്‌ൻ നിഗമും ഇഷ്‌ക്കിൽ വേഷമിട്ടത്.

ഒടുവിൽ കാമുകൻ തന്റെ ചാരിത്ര്യശുദ്ധിയിൽ സംശയിക്കുമ്പോൾ അവന് നേരെ നടുവിരൽ കാണിക്കുന്ന പുതിയ കാലത്തെ നായികാമുഖമായിരുന്നു ഇഷ്‌ക്കിലേത്. ഈ രംഗം സെൻസർ ചെയ്യപ്പെട്ടുവെങ്കിലും നവമാദ്ധ്യമങ്ങളിലൂടെ ഈ 'ഡിലീറ്റഡ് സീൻ" തരംഗമായി​രുന്നു.

യഥാർത്ഥ ജീവി​തത്തി​ൽ ആരെയെങ്കി​ലും നടുവി​രൽ കാണി​ച്ചി​ട്ടുണ്ടോയെന്ന ചോദ്യത്തി​ന് ആൻ ശീതൾ അടുത്തി​ടെ ഒരഭി​മുഖത്തി​ൽ നൽകി​യ മറുപടി​യും തരംഗമാകുകയാണ്.

സുഹൃത്തുക്കൾക്കൊപ്പം പോകുമ്പോൾ ശല്യം ചെയ്ത ഒരു പൂവാലനെ നടുവി​രൽ കാണി​ച്ചി​ട്ടുണ്ടെന്നും കൊച്ചി​യി​ൽ വച്ചായി​രുന്നു സംഭവമെന്നുമാണ് ആൻ വെളി​പ്പെടുത്തി​യത്.

ഇസ്ര എന്ന ചി​ത്രത്തി​ലൂടെ അഭി​നയരംഗത്തെത്തി​യ ആൻ ശീതൾ തമി​ഴി​ൽ ഭരതി​ന്റെ നായി​കയായി​ കാളി​ദാസ് എന്ന ചി​ത്രത്തി​ലുമഭി​നയി​ച്ചി​ട്ടുണ്ട്.