കുഞ്ചാക്കോ ബോബന്റെ നായികയായി ഓർഡിനറി എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ശ്രിത ശിവദാസ് ഗ്ളാമർ വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന പുത്തൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ തരംഗമാകുന്നു.
സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങൾ കണ്ട് ''ആളാകെ മാറിയല്ലോ"യെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
ഓർഡിനറിക്ക് ശേഷം മലയാളത്തിൽ ഹിറ്റ് ചിത്രങ്ങളുടെയൊന്നും ഭാഗമാകാൻ കഴിയാതെ ദില്ലുക്ക് ദുട്ട് 2 എന്ന ചിത്രത്തിലൂടെ ശ്രിത തമിഴിലും ഭാഗ്യപരീക്ഷണം നടത്തിയിരുന്നു. സന്താനം നായകനായ ഈ ചിത്രം വൻ വിജയം നേടിയിരുന്നു. രമ്യാനമ്പീശൻ സംവിധാനം ചെയ്ത അൺ ഹെഡ് എന്ന ഹ്രസ്വചിത്രത്തിലും ദുൽഖർ സൽമാൻ നിർമ്മിച്ച് അതിഥി വേഷമവതരിപ്പിച്ച മണിയറയിലെ അശോകനിലുമാണ് ശ്രിത ഒടുവിലഭിനയിച്ചത്.
ടെലിവിഷൻ അവതാരകയായാണ് ശ്രിതയുടെ തുടക്കം.