social-media-viral-video

കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് നിരവധി ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കാറുണ്ട്. എന്നാൽ പലപ്പോഴും ഇതിനൊക്കെ താഴെ അശ്ലീല കമന്റുകളാണ് വരാറുള്ളത്. ഗേ എന്നും, ലെസ്ബിയൻ എന്നുമൊക്കെ കേൾക്കുമ്പോൾ കളിയാക്കി ചിരിക്കുന്നവർക്കിടയിൽ, അർഹിക്കുന്ന ഗൗരവത്തോടെ അവയെ ഉൾക്കൊള്ളുന്ന പുതു തലമുറയും നമുക്കിടയിൽ ഉണ്ട്.

അത്തരത്തിൽ ഒരു കുട്ടിയുടെ ക്യൂട്ട് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 'മായാസ് അമ്മ' എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്താണ് ലെസ്ബിയൻ എന്നും, ഗേയെന്നും അമ്മ ചോദിക്കുമ്പോൾ വിവേക പൂർവമായ മറുപടിയാണ് കുട്ടി നൽകുന്നത്.

വെറുപ്പും വിദ്വേഷവുമല്ല കുഞ്ഞുമനസിൽ പാകേണ്ടതെന്നും, സ്‌നേഹത്തിന്റെ ഭാഷ കുട്ടികൾക്ക് മനസിലാകുമെന്നും പറഞ്ഞുകൊണ്ടുള്ള കുറിപ്പിനൊപ്പമാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് കൊച്ചുമിടുക്കിയെ അഭിനന്ദിച്ച് രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്.

View this post on Instagram A post shared by Swati Jagdish (@mayas_amma)