മലയാള സിനിമയിലെ ഹാസ്യ ചക്രവർത്തി ജഗതി ശ്രീകുമാർ 'തീമഴ തേൻമഴ' എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു. സെവൻ ബേഡ്സിന്റെ ബാനറിൽ കുഞ്ഞുമോൻ താഹ കഥ എഴുതി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ കറുവാച്ചൻ എന്ന വിളിപ്പേരുള്ള കറിയാച്ചനായാണ് ജഗതിശ്രീകമാർ അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നത്. കഴിഞ്ഞ ദിവസം ജഗതി ശ്രീകുമാറിന്റെ വീട്ടിൽ വച്ച് ഈ രംഗങ്ങൾ, സംവിധായകൻ കുഞ്ഞുമോൻ താഹ ചിത്രീകരിച്ചു. രജേഷ് കോബ്രാ അവതരിപ്പിക്കുന്ന ഉലുവാച്ചൻ എന്ന കഥാപാത്രത്തിന്റെ പിതാവാണ് ജഗതി ശ്രീകുമാർ അവതരിപ്പിക്കുന്ന കറിയാച്ചൻ. ഒരു കാലത്ത് നാടിനെ കിടുകിടാ വിറപ്പിച്ച ആളായിരുന്നു കറിയാച്ചൻ. തന്റെ കുടുംബവും മറ്റൊരു കുടുംബവും തമ്മിലുള്ള കുടിപ്പക, കറിയാച്ചനെ വേദനിപ്പിക്കുന്നു. കുടിപ്പകയുടെ പ്രധാന കാരണക്കാർ തന്റെ കുടുംബമാണെന്ന് തിരിച്ചറിഞ്ഞ കറിയാച്ചൻ അതിനെതിരെ പ്രതികരിക്കാൻ ശ്രമിക്കുന്നു. ശരീരഭാഷയിലൂടെയും ആത്മഗതത്തിലൂടെയും ശക്തമായി കറിയാച്ചനെ ജഗതി ശ്രീകുമാർ അവതരിപ്പിച്ചുവെന്നും ജഗതിയെ തീമഴ തേൻമഴയിലെ പ്രധാന കഥാപാത്രമായി അഭിനയിപ്പിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും സംവിധായകൻ കുഞ്ഞുമോൻ താഹ പറഞ്ഞു.
വ്യത്യസ്ത പ്രമേയവുമായെത്തുന്ന ചിത്രം കൊല്ലം, വയനാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്നു. എ.എം.ഗലീഫ് കൊടിയിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം കുഞ്ഞുമോൻ താഹ, എ.വി.ശ്രീകുമാർ എന്നിവർ ചേർന്ന് നിർവഹിക്കുന്നു. ഛായാഗ്രഹണം: സുനിൽ പ്രേം, ഗാനങ്ങൾ: ലെജിൻ ചെമ്മാനി, ജയകുമാർ ചോറ്റാനിക്കര, ഫിറോസ് ചാലിൽ. സംഗീതം: മുരളി അപ്പാടത്ത്, ഷാജി ഭജനമഠം. ആലാപനം: കെ.എസ്.ചിത്ര, സുദീപ്, സ്‌നേഹ അനിൽ, മുരളി അപ്പാടത്ത്, രേഷ്മാ രാമചന്ദ്രൻ ,അനീഷാ നസീർ, രാജീവ് കൊടമ്പള്ളി. എഡിറ്റിംഗ്: അയൂബ് ഖാൻ, കല വിഷ്ണു എരിമേലി. പി.ആർ.ഒ: അയ്മനം സാജൻ. മാള ബാലകൃഷ്ണൻ, പി.ജെ.ഉണ്ണികൃഷ്ണൻ, സൂരജ് സാജൻ, ആദർശ്, ലക്ഷ്മിപ്രിയ, സ്‌നേഹ അനിൽ, ലക്ഷ്മി അശോകൻ, സെയ്ഫുദീൻ, ഡോ.മായ, സജിപതി, കബീർദാസ്, ഷറഫ് ഓയൂർ, അശോകൻ ശക്തികുളങ്ങര, കണ്ണൻ സുരേഷ്, രാജി തിരുവാതിര, പ്രീത പനയം, ശ്യാം അയിരൂർ, രജേഷ് പിള്ള, സുരേഷ് പുതുവയൽ, ബദർ കൊല്ലം, ഉണ്ണിസ്വാമി, പുഷ്പ, ലതിക, ബേബി സ്‌നേഹ, ബേബി പാർവ്വതി എന്നിവരാണ് മറ്റ് അഭിനേതാക്കൾ.