lpg

 പദ്ധതി നടപ്പായാൽ ഏത് ഏജൻസിയിൽ നിന്നും സിലിണ്ടർ വാങ്ങാം

കൊച്ചി: രാജ്യത്ത് എൽ.പി.ജി സിലിണ്ടർ ബുക്കിംഗിനായി പൊതുമേഖലാ എണ്ണവിതരണ കമ്പനികളായ ഇന്ത്യൻ ഓയിൽ, ബി.പി.സി.എൽ., എച്ച്.പി.സി.എൽ എന്നിവ ചേർന്ന് ഏകീകൃത സംവിധാനം കൊണ്ടുവന്നേക്കും. പദ്ധതി നടപ്പായാൽ ഉപഭോക്താവിന്, കണക്ഷൻ ലഭ്യമാക്കിയ ഏജൻസിയിൽ നിന്നുള്ള ഡെലിവറിക്ക് കാത്തുനിൽക്കാതെ സമീപത്തെ മറ്റ് ഏജൻസികളിൽ നിന്നും ഉടനടി സിലിണ്ടർ വാങ്ങാനാകും.

സിലിണ്ടർ വിതരണത്തിലെ കാലതാമസം ഒഴിവാക്കുകയാണ് ലക്ഷ്യം. എണ്ണവിതരണ കമ്പനികളുമായി പെട്രോളിയം സെക്രട്ടറി നടത്തിയ കൂടിക്കാഴ്‌ചയിലാണ് പദ്ധതി ചർച്ചയായത്. എന്നാൽ, ഇത് എന്നുമുതൽ നടപ്പാക്കുമെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് ഇന്ത്യൻ ഓയിൽ എൽ.പി.ജി വിഭാഗം കേരളഘടകം വ്യക്തമാക്കി.