nuwan-soyza

കൊളംബോ: ഒത്തുകളിക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ശ്രീലങ്കൻ പേസ് ബൗളറും എ ടീമിന്റെ പരിശീലകനുമായ നുവാൻ സോയ്‌സയ്ക്ക് ആറു വർഷം ഐ.സി.സി വിലക്ക്. ഇന്ത്യൻ വാതുവെയ്പ്പ് സംഘം സമീപിച്ചത് മറച്ചുവെച്ചതിനാണ് ശിക്ഷ. ആരോപണത്തെ തുടർന്ന് 2018 ഒക്ടോബർ മുതൽ സസ്‌പെൻഷനിലാണ് സോയ്സ. ഈ കാലയളവ് കൂടി ഉൾപ്പെടുത്തി മുൻകാല പ്രാബല്യത്തോടെയാണ് ആറു വർഷത്തെ വിലക്ക് .1997 മുതൽ 2007 വരെ ശ്രീലങ്കയ്ക്കായി 35 ടെസ്റ്റുകളും 95 ഏകദിനങ്ങളും കളിച്ച താരമാണ് സോയ്‌സ.