ന്യൂഡൽഹി: ലക്ഷണമില്ലാത്തതും ചെറിയ ലക്ഷണങ്ങൾ മാത്രമുളളതുമായ കൊവിഡ് രോഗികൾക്ക് അസുഖം ഭേദമാകാൻ ആയുർവേദ ഔഷധമായ 'ആയുഷ് 64' ഫലപ്രദമാണെന്ന് ആയുഷ് മന്ത്രാലയം വ്യക്തമാക്കി. ആയുഷ് മന്ത്രാലയവും സി.എസ്.ഐ.ആറും ചേർന്ന് നടത്തിയ പഠനത്തിന് ശേഷമാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. യുജിസി മുൻ വൈസ് ചെയർമാനായ ഡോ. ഭൂഷൺ പട്‌വർദ്ധന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.
In a Press Conference (VC) organised today by the MoA, the efficacy of AYUSH-64 in the treatment of asymptomatic, mild & moderate cases of Covid 19, was announced. In the current situation, this positive finding by scientists of reputed research institutions brings a ray of hope. pic.twitter.com/GzbPazpClH
— Ministry of Ayush (@moayush) April 29, 2021
1980ൽ സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസ് (സിസിആർഎഎസ്) ആണ് മലേറിയയ്‌ക്കെതിരെ ഈ മരുന്ന് വികസിപ്പിച്ചെടുത്തത്. ചിറ്റമൃത്, തിപ്പലി. അമുക്കുരം, ഇരട്ടിമധുരം എന്നിവയാണ് ഇതിന്റെ പ്രധാന ചേരുവകൾ. ഈ മരുന്ന് ചെറിയ രോഗലക്ഷണമുളളവരിൽ വേഗം രോഗമുക്തിക്ക് കാരണമാകുന്നെന്നാണ് പഠനത്തിൽ വെളിവായത്. ഈ കണ്ടെത്തൽ പ്രത്യാശയുടെ കിരണമാണെന്ന് ആയുഷ് മന്ത്രാലയം വ്യക്തമാക്കി.