തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ. ഇതിനോടനുബന്ധിച്ച് സിനിമാ, സീരിയിൽ ഷൂട്ടിംഗ് താൽക്കാലിക നിറുത്തിവയ‌്‌ക്കാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. പച്ചക്കറി, മത്സ്യം എന്നിവയടക്കം വിൽക്കുന്ന കച്ചവടക്കാർ രണ്ട് മാസ്‌കും കൈയ്യുറയും ധരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഓക്‌സിജൻ വാർ റൂമുകൾ സജ്ജീകരിക്കും. മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ എന്നിവ കൊണ്ടുവരുന്ന വാഹനങ്ങളിൽ സ്‌റ്റിക്കർ പതിപ്പിക്കണം. സാമൂഹിക അകലം പാലിക്കാൻ കഴിയാത്ത പരിപാടികൾ മാറ്റി വയ‌്ക്കണമെന്നും മുഖ്യമന്ത്രി നിഷ്‌കർഷിച്ചു.