warner

ഐ.പി.എല്ലിലെ റൺവേട്ടക്കാരിൽ പ്രമുഖനാണ് ആസ്ട്രേലിയൻ ഇടം കയ്യൻ ഓപ്പണർ ഡേവിഡ് വാർണർ. വേട്ടക്കാരൻ വാറുണ്ണിയെപ്പോലെ എതിരാളിയെ അടിച്ചുതകർക്കുന്ന ഈ ഇടംകയ്യൻ ഓപ്പണർ കഴിഞ്ഞ ദിവസം ടൂർണമെന്റിൽ ഒരു റെക്കാഡ് കുറിച്ചു.ഐ.പി.എല്ലിൽ 50 അർദ്ധസെഞ്ച്വറികൾ തികയ്ക്കുന്ന ആദ്യ ബാറ്റ്സ്മാൻ എന്ന റെക്കാഡ്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിലായിരുന്നു വാർണറുടെ അർദ്ധ സെഞ്ച്വറികളിലെ അർദ്ധ സെഞ്ച്വറി.

148

മത്സരങ്ങളിൽ നിന്നാണ് വാർണർ ഈ നേട്ടം കരസ്ഥമാക്കിയത്.നാല് ഐ.പി.എൽ സെഞ്ച്വറികളും വാർണർ സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.

43

അർദ്ധസെഞ്ച്വറി​കളുമായി​ ശി​ഖർ ധവാനാണ് വാർണർക്ക് പിന്നിൽ രണ്ടാമത്.രോഹിത് ശർമ്മയും ഡിവില്ലിയേഴ്സും 40 എണ്ണം വീതം നേടിയിട്ടുണ്ട്.

200

സി​ക്സുകളും ഐ.പി​.എല്ലി​ൽ വാർണർ സ്വന്തമാക്കി​.525 ഫോറുകളും നേടിയിട്ടുണ്ട്. ധവാനും(624), റെയ്നയ്ക്കും (502) ശേഷം ഏറ്റവും കൂടുതൽ ബൗണ്ടറികൾ നേടുന്ന താരവും വാർണറാണ്.

10000

ട്വന്റി​-20 ഫോർമാറ്റി​ൽ 10000 റൺ​സ് തി​കയ്ക്കുന്ന നാലാമത്തെ താരമാണ് വാർണർ.ക്രി​സ് ഗെയ്ൽ.കെയ്റോൺ​ പൊള്ളാഡ്.ഷൊയ്ബ് മാലി​ക്ക് എന്നി​വരാണ് മുന്നി​ലുള്ളത്.

5000

ഐ.പി.എല്ലിൽ ആദ്യം 5000 റൺസ് തികയ്ക്കുന്ന വിദേശതാരമെന്ന ബഹുമതി സ്വന്തമാക്കിയത് വാർണറാണ്.

135

ഇന്നിംഗ്സുകളിൽ നിന്നാണ് വാർണർ 5000 ഐ.പി.എല്ലിൽ 5000 റൺസ് തികച്ചത്. ഏറ്റവും കുറഞ്ഞ ഇന്നിംഗ്സുകളിൽ നിന്ന് ഈ നേട്ടത്തിലെത്തുന്ന താരം.

3

ഏറ്റവും കൂടുതൽ റൺസ് നേടിയതിനുള്ള ഓറഞ്ച് ക്യാപ്പ് മൂന്ന് സീസണുകളിൽ സ്വന്തമാക്കിയിട്ടുണ്ട്.

140.13

ആണ് വാർണറുടെ സ്ട്രൈക്ക്റേറ്റ്. 42.22 ആണ് ബാറ്റിംഗ് ശരാശരി. ഉയർന്ന സ്കോർ 126.

2009

ൽ ഡൽഹി ഡെയർഡെവിൾസിലൂടെയാണ് വാർണർ ഐ.പി.എല്ലിലേക്ക് എത്തുന്നത്.2013 വരെ അവി‌ടെ കളിച്ചു.

2014

ലാണ് സൺറൈസേഴ്സിലെത്തിയത്.തൊട്ടടുത്ത വർഷം നായകനായി. പന്തുരയ്ക്കൽ കേസിൽ വിലക്കപ്പെട്ടതിനാൽ 2018ൽ മാറിനിൽക്കേണ്ടി വന്നു. 2020ൽ കേൻ വില്യംസണിൽ നിന്ന് വീണ്ടും ക്യാപ്ടൻസി ഏറ്റെടുത്തു.