വാഷിംഗ്ടൺ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എത്രയും വേഗം ഇന്ത്യ വിടണമെന്ന് പൗരൻമാർക്ക് നിർദേശം നൽകി യു.എസ്. ട്രാവൽ സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്നും യു.എസ് പൗരൻമാർ എത്രയും വേഗം സുരക്ഷിതരായി ഇന്ത്യ വിടണമെന്നും ട്വീറ്റിൽ പറയുന്നു. കൂടാതെ, ഇന്ത്യയിൽനിന്ന് യു.എസിലേക്കുള്ള വിമാന സർവീസുകളുടെ വിവരങ്ങളും അറിയിപ്പിൽ ചേർത്തിട്ടുണ്ട്.
ഇന്ത്യയിൽ പ്രതിദിനം മൂന്നരലക്ഷത്തോളം പേർക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. രോഗവ്യാപനം രൂക്ഷമായതോടെ നിരവധി രാജ്യങ്ങൾ വിമാനസർവിസുകൾ നിർത്തിവെയ്ക്കുകയും ചെയ്തിരുന്നു.