kk

തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് നടി ഐശ്വര്യ ലക്ഷ്മി. തനിക്ക് രാഷ്ട്രീയം ഇല്ല, പക്ഷേ പിണറായി വിജയൻ സർക്കാർ ഈ വിഷയം മികച്ച രീതിയിൽ തന്നെ കൈകാര്യം ചെയ്യുന്നുവെന്ന് താരം പറയുന്നു.

''എനിക്ക് മുഖ്യമന്ത്രിയെ ഇഷ്ടമാണ്. പ്രത്യേകിച്ച് എനിക്ക് രാഷ്ട്രീയാഭിമുഖ്യമില്ല. നമ്മുടെ സംസ്ഥാനത്ത് താങ്കൾ ചെയ്യുന്ന കാര്യങ്ങൾ മികച്ചതാണ്. എന്ന് അവസാനിക്കുമെന്ന് അറിയാത്ത ഈ ദുരിതകാലത്ത് താങ്കൾ ചെയ്യുന്ന കാര്യങ്ങൾ പ്രതീക്ഷയുടെ പുതുവെളിച്ചം നൽകുന്നു'' ഐശ്വര്യ കുറിച്ചു.

ഐശ്വര്യ ലക്ഷ്മിയ്ക്കും ഈയിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഐശ്വര്യ തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഫലം നെഗറ്റീവ് ആയതിന് ശേഷം ക്വാറന്റൈനിൽ തുടരുകയാണ്.