kk

ന്യൂഡൽഹി : കേരളത്തിൽ ഇടതുപക്ഷത്തിന് തുടർഭരണം പ്രഖ്യാപിച്ച് വിവിധ അഭിപ്രായ സർവേഫലങ്ങൾ പുറത്തുവന്നു. റിപ്പബ്ലിക്‌ സി..എൻ..എക്‌സ് എക്‌സിറ്റ് പോൾ സർവേ പ്രകാരം കേരളത്തിൽ എൽ.ഡി.എഫ് 72 മുതൽ 80 വരെ സീറ്റുകൾ നേടി അധികാരത്തിൽ വരും എന്നാണ് പ്രവചിച്ചിരിക്കുന്നത്.

യു.ഡി.എഫിന് 58 മുതൽ 64 സീറ്റുകൾ വരെ ലഭിക്കും എന്നാണ് പോൾ ഫലം. അതേസമയം ബി.ജെ.പിക്ക് സീറ്റൊന്നും പ്രവചിക്കപ്പെട്ടിട്ടില്ല.

ഇന്ത്യാ റ്റു ഡേ എക്സിറ്റ് പോൾ സർവേയും എൽ.ഡി.എഫ് കേരളം തൂത്തുവാരുമെന്ന് പറയുന്നു. 104 മുതൽ 120 വരെ സീറ്റാണ് എൽ.ഡി.എഫിന് ഇന്ത്യാ ടുഡേ പ്രവചിച്ചിരിക്കുന്നത്,യു.ഡി.എഫ് - 20-36, എൻ.ഡി.എ O-2 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സീറ്റ് നില

എൻ.ഡി.ടി.വി സർവേയിൽ എൽ.ഡി.എഫിന് 76 സീറ്റ് ലഭിക്കും, യു.ഡി.എഫിന് 62 ഉം എൻ.ഡി.എ 2 ഉം സീറ്റ് ലഭിക്കും. പോൾ ഡയറി സർവേയിൽ എൽ.ഡി.എഫ് 77-87, യു.ഡി.എഫ് - 51-61 , എൻ.ഡി.എ 2-3 എന്നിങ്ങനെയാണ് പ്രവചനം.