ന്യൂഡൽഹി: കോർപ്പറേറ്റുകളുടെ രണ്ടുലക്ഷം കോടി രൂപ വരുന്ന കിട്ടാക്കടം നാഷണൽ അസറ്റ് റീകൺസ്‌ട്രക്‌ഷൻ കമ്പനിയിലേക്ക് (എൻ.എ.ആർ.സി അഥവാ ബാഡ് ബാങ്ക്/'നിഷ്‌ക്രിയ" ബാങ്ക്) മാറ്റാൻ ബാങ്കുകളോട് ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ (ഐ.ബി.എ) നിർദേശിച്ചു. 500 കോടി രൂപയ്ക്കുമേൽ വരുന്ന 102 കോർപ്പറേറ്റ് വായ്‌പകളാണ് ബാഡ് ബാങ്കിലേക്ക് മാറ്റുന്നത്. കിട്ടാക്കടം ഊർജിതമായി തിരിച്ചുപിടിക്കാൻ രൂപീകരിച്ച പ്രത്യേക സ്ഥാപനമാണിത്. ബാഡ് ബാങ്ക് കണ്ടുകെട്ടുന്ന ആസ്‌തികൾ അസറ്റ് മാനേജ്‌മെന്റ് കമ്പനിക്ക് (എ.എം.സി) കൈമാറും. എ.എം.സിയാണ് പിന്നീട് ലേല നടപടികൾ സ്വീകരിക്കുക.