kerala-elections

മഞ്ചേശ്വരം മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുകയെന്ന് ഏഷ്യാനെറ്റ് ന്യൂസ്-സി വോട്ടർ പോസ്റ്റ് പോൾ സർവേ. മണ്ഡലത്തിൽ മത്സരം നടക്കുന്നത് യുഡിഎഫും എൻഡിഎയും തമ്മിലാണെന്നും ഫലം എന്തെന്നത് പ്രവചനാതീതമാണെന്നും ചാനൽ പറയുന്നു. എന്നിരുന്നാലും മണ്ഡലത്തിൽ നേരിയ മുൻതൂക്കമുള്ളത് യുഡിഎഫിന്റെ അഷ്റഫിനാണെന്നും ചാനൽ പ്രവചിക്കുന്നുണ്ട്. മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായ കെ സുരേന്ദ്രനെ വീണ്ടും പരാജയപ്പെടുത്തികൊണ്ട് വീണ്ടും യുഡിഎഫ് ജയം നേടിയേക്കാം എന്നാണു സർവേ പറയുന്നത്.

എൽഡിഎഫ്/സിപിഎം സ്ഥാനാർത്ഥിയായ വിവി രമേശൻ ഇവിടെമൂന്നാം സ്ഥാനത്താണ്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 87 വോട്ടുകൾക്കാണ് മണ്ഡലം കെ സുരേന്ദ്രനെ കൈവിട്ടത്. കാസർകോഡ് മണ്ഡലത്തിൽ എൻഡിഎ രണ്ടാം സ്ഥാനം നേടുമെന്നാണ് ചാനൽ പ്രവചിക്കുന്നത്. മണ്ഡലത്തിൽ യുഡിഎഫിന് ജയസാദ്ധ്യതയുള്ളപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി ഇവിടെ മൂന്നാം സ്ഥാനത്താണ്. അതേസമയം സംസ്ഥാനത്ത് എൽഡിഎഫ് 104 മുതൽ 120 വരെ സീറ്റുകൾ നേടി വീണ്ടും ഭരണത്തിൽ വരുമെന്ന് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ സർവേ പ്രവചിക്കുന്നു.

യുഡിഎഫ് 20 മുതൽ 36 സീറ്റുകൾ വരെ മാത്രമാണ് നേടുകയെന്നും സർവേ പറയുന്നുണ്ട്. എൻഡിഎ 0 മുതൽ 2 വരെ സീറ്റുകൾ നേടുമെന്നും പ്രവചനമുണ്ട്.2013 മുതൽ ആക്സിസ് മൈ ഇന്ത്യനടത്തിയ 47സർവേകളിൽ 43 എണ്ണം കൃത്യമായിരുന്നു എന്ന് ഇന്ത്യ ടുഡേ പറയുന്നു. പോള്‍ ഡയറി സർവേ പ്രകാരം എല്‍ഡിഎഫ് 77 മുതല്‍ 87 സീറ്റ് വരെ നേടും. യുഡിഎഫിന് 51 മുതല്‍ 61 സീറ്റ് വരെ നേടും. എന്‍ഡിഎയ്ക്ക് 3 സീറ്റുകള്‍ ലഭിക്കുമെന്നും പ്രവചനമുണ്ട്. ഏപ്രിൽ ആറാം തീയതിയാണ് കേരളത്തിലെ 140 മണ്ഡലങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്.

content highlight: surveys predict win for ldf and for k surendran in mancheswaram kasarkode.