kk

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി മികച്ച മുന്നേറ്റം നടത്തുമെങ്കിലും പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം. അസമില്‍ ബി.ജെ.പിക്കാണ് സർവേ സാദ്ധ്യത കല്പിക്കുന്നത്.

ടൈംസ് നൗ- സി വോട്ടര്‍, ആക്‌സിസ് മൈ ഇന്ത്യ-സി വോട്ടര്‍ എക്‌സിറ്റ് പോള്‍ സര്‍വേകളാണ് ഫലം പുറത്തുവിട്ടത്. ബംഗാളില്‍ ബി.ജെ.പിക്ക് 100 സീറ്റുകളാണ് പ്രവചിച്ചിരിക്കുന്നത്. അതേസമയം തൃണമൂല്‍ ഭരിക്കാനാവശ്യമായ ചെറിയ ഭൂരിപക്ഷം കൊണ്ട് തൃപ്തിപ്പെടേണ്ടിവരും. പശ്ചിമബംഗാളിലെ 294 സീറ്റില്‍ ഭരിക്കണമെങ്കില്‍ 148 സീറ്റ് നേടേണ്ടിവരും. ടൈംസ് നൗ സി വോട്ടര്‍ എക്‌സിറ്റ് പോള്‍ അനുസരിച്ച്‌ ബി.ജെ.പി 115 സീറ്റ് നേടും. തൃണമൂല്‍ 158 സീറ്റും കരസ്ഥമാക്കും.

എ.ബി.പി സി വോട്ടര്‍ സര്‍വേ മമതക്ക് പ്രവചിക്കുന്നത് 152-164 സീറ്റുകളാണ് ബി.ജെ.പി 109-121 സീറ്റുകള്‍ കരസ്ഥമാക്കും. മൂന്നാം മുന്നണിക്ക് 15-25 സീറ്റുകളാണ് രണ്ട് സര്‍വേകളും നല്‍കുന്നത്.

അസമില്‍ 75-85 സീറ്റോടെ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് ഇന്ത്യടുഡെ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് സര്‍വേ ഫലം പ്രവചിക്കുന്നത്. കോണ്‍ഗ്രസ്സസിന് 40-50 സീറ്റുകള്‍ ലഭിക്കും.

ഇ.ഡി.ജി റിസര്‍ച്ച്‌, പി മാര്‍ക്ക്, ടിവി9 ഭാരത്‌വര്‍ഷ്, ന്യൂസ് എക്സ് എന്നീ സര്‍വേകളും തൃണമൂലിന് തുടര്‍ഭരണം പ്രവചിക്കുന്നത്. എന്നാല്‍ റിപ്പബ്ലിക്ക്-സി..എന്‍..എക്സ് സര്‍വ്വേ ബിജെപി സംസ്ഥാനത്ത് അധികാരം പിടിക്കുമെന്നാണ് പ്രവചിക്കുന്നത്. 138 മുതല്‍ 148 വരെ സീറ്റുകളാണ് ബി.ജെ.പിക്ക് പ്രവചിക്കുന്നത്. 42.75 ശതമാനം വോട്ട് ബിജെപിക്ക് ലഭിക്കും.

തൃണമൂലിന് 128 മുതല്‍ 138 സീറ്റുകള്‍ വരെയും പ്രവചിക്കുന്നു.ഏകദേശം 40.07 ശതമാനം വേട്ട് ലഭിക്കും. കോണ്‍ഗ്രസ്-ഇടതുപക്ഷ സഖ്യത്തിന് പതിനൊന്ന് മുതല്‍ 21 സീറ്റ് വരൊണ് പ്രവചനം. ജന്‍കി ബാത്ത് എബിപി-സിഎന്‍എക്സ് സര്‍വ്വേകളും ബിജെപി ബംഗാള്‍ പിടിക്കുമെന്നാണ് പ്രവചനം.