തിരുവനന്തപുരം: കേരളത്തില്‍ ആര്‍.ടി.പി.സി.ആര്‍ നിരക്ക് കുറച്ചു. 1700 രൂപയില്‍ നിന്ന് 500 രൂപയാക്കിയാണ് നിരക്ക് കുറച്ചത്.
600 രൂപയില്‍ താഴെ നിരക്കില്‍ ടെസ്റ്റ് നടത്താന്‍ കഴിയുമെന്നിരിക്കെ 1700 രൂപ സ്വകാര്യ ലാബുകള്‍ ഈടാക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ ആര്‍..ടിപിസിആര്‍ ടെസ്റ്റിന് ഏറ്റവും ഉയര്‍ന്ന നിരക്ക് ഈടാക്കിയ സംസ്ഥാനമായിരുന്നു കേരളം. ഏറ്റവും കുറഞ്ഞ നിരക്ക് ഒഡീഷയിലാണ് 400 രൂപ. കേരളം കഴിഞ്ഞാല്‍ ഏറ്റവും കൂടിയ നിരക്ക് തമിഴ്‌നാട്ടില്‍ 1200 രൂപ; വീട്ടിലെത്തി സാംപിള്‍ ശേഖരിക്കുമ്പോള്‍ 1500-1750 രൂപയും. ഡല്‍ഹിയിലും കര്‍ണാടകയിലും 800 രൂപയാണു നിരക്ക്. വീട്ടിലെത്തി ശേഖരിക്കുമ്പോള്‍ 1200 രൂപയാണ്