mansoor-ali-khan

ചെന്നൈ: കൊവിഡ് വാക്സിനെതിരെ വ്യാജപ്രചാരണം നടത്തിയ കേസിൽ നടൻ മൻസൂർ അലി ഖാന് രണ്ടുലക്ഷം രൂപ പിഴ ചുമത്തി മദ്രാസ് ഹൈക്കോടതി.

കൊവിഷീൽഡ് വാക്സിൻ വാങ്ങാൻ തമിഴ്നാട് ആരോഗ്യ വകുപ്പിലേക്കാണ് പിഴ അടയ്ക്കേണ്ടത്. കേസിൽ മൻസൂർ അലി ഖാന് ഇടക്കാല ജാമ്യവും കോടതി അനുവദിച്ചു.

കൊവിഡ് എന്നൊന്ന് ഇല്ലെന്നും എന്തിനാണ് നിർബന്ധിച്ച് കൊവിഡ് വാക്സിൻ എടുപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു. തമിഴ് നടൻ വിവേക് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയായിരുന്നു മൻസൂർ അലി ഖാന്റെ പ്രതികരണം.

ഒരു കുഴപ്പവുമില്ലാതിരുന്ന വിവേക് വാക്സിൻ എടുത്ത ശേഷമാണ് ആശുപത്രിയിലാകുന്നതെന്നും കൊവിഡ് പരിശോധന അവസാനിപ്പിക്കണമെന്നും മൻസൂർ പറഞ്ഞിരുന്നു.